ജയകൃഷ്ണനെ ബദ്റുല്‍ ഹുദ ആദരിച്ചു;വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കും
പനമരം:സ്വന്തം ജീവന് മറന്നു കൊണ്ട് ത്യാഗ സന്നദ്ധനായി വെള്ളക്കെട്ടിലേക്ക് എടുത്ത് ചാടി രണ്ട് സഹജീവികളുടെ ജീവന് രക്ഷിക്കാന്‍ ധൈര്യം കാണിച്ച പാതിരിച്ചാല്‍ ജയകൃഷ്ണനെന്ന പതിനാലു വയസുകാരനെ പനമരം ബദ്റു ല്‍ ഹുദാ നേതൃത്വം ആദരിച്ചു. ജയകൃഷ്ണന്റെ വീട്ടിലെത്തി അനുമോദിക്കുകയും മൊമന്റോ നല്‍കുകയും ചെയ്തു. ധീരമായ പ്രവൃത്തിക്കുള്ള അംഗീകാരമായി ജയകൃഷ്ണന്റെ തുടര്‍ പഠന ചിലവുകള്‍ വഹിക്കുമെന്നും ബദ്റുല്‍ ഹുദാ നേതൃത്വം അറിയിച്ചു.
യാതൊരു മുന്‍ പരിചയവുമില്ലാത്ത വരായിട്ടുപോലും ഇത്ര കടുത്ത ത്യാഗത്തിന് തയ്യാറായതിന് ജയകൃഷ്ണനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. സമാനതകളില്ലാത്ത മനോധൈര്യമാണ് ഈ മിടുക്കന് കാണിച്ചതെന്നും ജയകൃഷ്ണന് ധീരതക്കുള്ള രാജ്യപുരസ്കാരത്തിന് തെരഞ്ഞെടുക്കണമെന്നും ബദ്റു ല്‍ ഹുദാ ജനറല്‍ സെക്രട്ടറി പി ഉസ്മാന് മൗലവി ആവശ്യപ്പെട്ടു. സ്വന്തം വീട്ടില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരമുള്ള കല്ലോടി സ്ക്കൂളിലേക്ക് കാല്‍നടയായാണ് ജയകൃഷ്ണടക്കമുള്ള പ്രദേശത്തെ കുട്ടികള്‍ പോകുന്നത്.
ജയകൃഷ്ണന് ആവശ്യമായ വിദ്യാഭ്യാസ ചെലവുകള്‍ ബദ്റു ല്‍ ഹുദ വഹിക്കുമെന്ന് ഭാരവാഹികള്‍ പിതാവ് ബാബുവിനെ അറിയിച്ചു. കെ കെ. മമ്മൂട്ടി മദനി തെക്കേടത്ത് അബൂബക്കര്‍ , ഹുദൈഫ് സഖാഫി വെണ്ണിയോട് എന്നിവരും സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി പ്രതിനിധികളും സന്നിഹിതരായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍