പ്രളയ ദുരിതാശ്വാസം വിതരണം ചെയ്യാത്തത് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാര്‍ തടിതപ്പുന്നു: എന്‍.ഡി അപ്പച്ചന്
മീനങ്ങാടി:പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച പൊതുജനത്തിന് സമയബന്ധിതമായി ധനസഹായം വിതരണം ചെയ്യാതെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ തടിതപ്പുകയാണെന്ന് കെ.പി സി.സി മെമ്പര്‍ എന്‍.ഡി അപ്പച്ചന് എക്സ് എം.എല്‍.എ ആരോപിച്ചു.ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് അവരെ വഞ്ചിക്കുകയാണെന്നും കേരള എന്‍.ജി.ഒ അസോസിയേഷന് മീനങ്ങാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് കെ യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമാശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.സി സത്യന്, ഷാജി.കെ.ടി, ആര് പി നളിനി, രമേശന് മാണിക്കന്, സജി ജോണ്‍, അര് രാംപ്രമോദ്, സി.ജി ഷിബു, ഷാജി പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനാ ചര്‍ച്ച ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി കെ.എ മുജീബ് കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കുക, രാത്രിയാത്രാ നിരോധനം പിന്‍വലിക്കുക, വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി കെ.യൂസഫ് (പ്രസിഡണ്ട്), വി.ജി. ജഗദന്‍ (സെക്രട്ടറി), ഡെന്നിഷ് മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍