ബത്തേരിയിലേക്ക് ജനപ്രവാഹം..! അണമുറിയാതെ സമരാവേശം
ബത്തേരി:ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ബത്തേരിയിലെ സമരപന്തലിലേക്ക്ജനപ്രവാഹം.സമരം തുടങ്ങി ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതല്‍ സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തുന്നത്.വയനാട് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സമരമാണ് യാത്രാനിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും സമരപന്തലിലെത്തികൊണ്ടിരിക്കുകയാണ്. നിരാഹാര സമരത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ചു കൊണ്ട് ഇന്ന് വാകേരി ലയണ്‍സ് ക്ലബ് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. പ്രസിഡണ്ട് ടി.എസ്. ശ്രീജിത്ത്, സെക്രട്ടറി കെ.ജി. ശ്രീജിത്ത്, ട്രഷറര്‍ രാജേഷ് സി. എന്നിവര്‍ നേതൃത്വം നല്കി.
അമ്പലവയല്‍ സാക്ഷരതാ മിഷന്, കേരള മെഡിക്കല്‍ സെയില്‍സ് ആന്‍ഡ് റപ്രസെന്റീവ് അസോസിയേഷന്, കേരള കുക്കിങ് വര്‍ക്കേഴ്സ് യൂണിയന്, നാട്ടുവെളിച്ചം കോഴിക്കോട്, ബത്തേരി സംയുക്ത തൊഴിലാളി ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി, ചുള്ളിയോട് സ്വതന്ത്ര ഓട്ടോ െ്രെഡവേഴ്സ് യൂണിയന്, ബത്തേരി നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷക തൊഴിലാളി ഫെഡറേഷന് എസ്ടിയു, വ്യാപാരി വ്യവസായി ഏകോപന സമിതി വടുവഞ്ചാല്‍ യൂണിറ്റ്, കേരള ലാന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന്, പുല്‍പ്പള്ളി മേഖല ടിമ്പര്‍ സംയുക്ത ട്രേഡ് യൂണിയന്, ബത്തേരി ടൗണ്‍ ടൈലേഴ്സ് കൂട്ടായ്മ, ദാറുല്‍ ഉലൂം ഇസ്ലാമിക് ആര്‍ട്സ് കോളേജ്, വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂത്ത് വിങ്, കള്ള് ചെത്ത് തൊഴിലാളി യൂണിയന്, ബത്തേരി നിര്‍മ്മല്‍ മാത പബ്ലിക് സ്കൂള്‍, കുടുംബശ്രീ അമ്പലവയല്‍, കുടുംബശ്രീ നെന്മേനി, കുടുംബശ്രീ മീനങ്ങാടി, സിപിഎം കല്‍പ്പറ്റ ഏരിയ, ലോട്ടറി ഏജന്റ്സ് സംയുക്ത യൂണിയന്, ഓട്ടോമൊട്ടീവ് വയനാട്, ക്ലാസിക്ക് ഹ്യൂണ്ടായി,ഇന്‍ഡസ് മോട്ടോഴ്സ്, പോപുലര്‍ വെഹിക്കിള്‍സ്, പിബിസിഎ അസോസിയേഷന്, അഖില കേരള വിശ്വ കര്‍മ്മ സഭ, ബത്തേരി സര്‍വ്വജന സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി ജീവനക്കാര്‍, മില്‍മ വയനാട് ഡയറി, എല്‍ ഐസി ജീവനക്കരും ഏജന്റുമാരും, ചുങ്കം സൗഹൃദ കൂട്ടായ്മ, സിറ്റി ക്ലബ്ബ് വയനാട്,
െ്രെപവറ്റ് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍, മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്, വയനാട് എല്‍പിജി ഡീലേഴ്സ്, ആശാ വര്‍ക്കാര്‍മാര്‍ തുടങ്ങിയ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് ആളുകള്‍ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍