ലോക ടൂറിസം ദിനാചരണം നടത്തി.
പുല്‍പ്പള്ളി:ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഫ്ളാഷ് മോബോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.തുടര്‍ന്ന് വിവിധ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കായി ഉപന്യാസം,പോസ്റ്റര്‍ രചന,ക്വിസ് എന്നീ മത്സരങ്ങള്‍ നടത്തി. പരിപാടികള്‍ക്ക് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ദിലീപ് കുമാര്‍,വകുപ്പ് മേധാവി ഷെല്‍ജി മാത്യു,ഷൈജു പി.വി,ദിവ്യാ ദാസ്,സെബിന റോയി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍