പ്രതിഷേധ റാലി നടത്തി
മീനങ്ങാടി:പിറവം പള്ളിയില്‍ സഹന സമരത്തിലൂടെ പരിശുദ്ധ സഭയുടെ ദൈവാലയങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങി തിരിച്ച അഭിവന്ദ്യ പിതാക്കന്മാരെയും വിശ്വാസികളെയുമാണ് പോലീസ് അറസറ്റ് ചെയ്തതെന്ന് ആരോപിച്ച് മീനങ്ങാടിയില്‍ മലബാര്‍ ഭദ്രാസനം പ്രതിഷേധ റാലി നടത്തി.മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച പ്രതിഷേധറാലി മീനങ്ങാടി ടൗണ്‍ ചുറ്റി മീനങ്ങാടി സെന്റ് മേരീസ് പള്ളിയില്‍ സമാപിച്ചു.ഫാ.ഡോ.മത്തായി അതിരംപുഴയില്‍,ഫാ.ഡോ.ജേക്കബ് മിഖായേല്‍ പുല്യാട്ടേല്‍, ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്കോപ്പ,ജോണ്‍ വര്‍ഗ്ഗീസ് കോര്‍ എപ്പിസ്കോപ്പ,ഫാ.ബാബു നീറ്റുംകര,ജോണ്സണ് കൊഴലില്‍, അനീഷ് മാമ്പിളളില് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍