ചീങ്ങേരി പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി
മീനങ്ങാടി:തീര്‍ത്ഥാടന കേന്ദ്രമായ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി.ഇടവക വികാരി ഫാ.അതുല്‍ കുമ്പളംപുഴയില്‍ കൊടി ഉയര്‍ത്തി.കോതമംഗലം ബസേലിയോസ് ബാവയുടെ കബറിടത്തില്‍ നിന്നാണ് ഈ വര്‍ഷം പതാക എത്തിച്ചത്.നിരവധി ആഘോഷ പരിപാടികള്പെരുന്നാളിനോടനുബന്ധിച്ച് നടക്കും.ഫാ.ജയിംസ് ജേക്കബ്,ട്രസ്റ്റി കെ കെ പൗലോസ്,സെക്രട്ടറി എല്‍ദോ എ കുരിയാക്കോസ് , പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ പി.യു ജോസ്,ബൈജു എന്‍.കെ എന്നിവര്‍ നേതൃത്വം നല്കി.ഒക്ടോബര്‍ രണ്ട് പെരുന്നാള്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍