ഓപ്പറേഷന് വിശുദ്ധി;വാറ്റു കേന്ദ്രത്തില്‍ എക്സൈസ് റെയിഡ് ;615ലിറ്റര്‍ വാഷ്,12 ലിറ്റര്‍ ചാരായം, വാറ്റുപകരണങ്ങള്‍ മുതലായവ പിടിച്ചെടുത്തു
ബത്തേരി:ഓണം പ്രമാണിച്ചുള്ള എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക പരിശോധന ഓപ്പറേഷന് വിശുദ്ധിയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചയോടെ വയനാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ജിമ്മിയും സംഘവും ബത്തേരി ബീനാച്ചി എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ 615 ലിറ്റര്‍ വാഷും,12 ലിറ്റര്‍ ചാരായവും ,വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.എസ്റ്റേറ്റിന്റെ അര കിലോമീറ്റര്‍ ഉള്‍ഭാഗത്തായുള്ള വെള്ളച്ചാലിനടുത്തായി ഷെഡില്‍ ശേഖരിച്ച നിലയിലായിരുന്നു വാഷുണ്ടായിരുന്നത്.ഉള്‍പ്രദേശമായതിനാല്‍ പ്രതികളാരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.പ്രദേശ വാസികളെ ചോദ്യം ചെയ്തു വരുന്നുണ്ട്.പ്രിവന്റീവ് ഓഫീസര്‍മാരായ പ്രഭാകരന്, ബാബുരാജ്, സി.ഇ.ഒമാരായ അമല്‍, നിഷാദ്, പ്രകാശന്, സുരേഷ്, സനൂപ് എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍