രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 11 ലക്ഷം രൂപ പിടികൂടി
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 11,13, 500 രൂപ പിടികൂടി.ബാംഗ്ലൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന് കര്‍ണ്ണാടക അറക്കല്ഗോഡ് സ്വദേശി ഇല്യാസ് പാഷയുടെ ബാഗില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.പ്രതിയേയും പിടിച്ചെടുത്ത പണം കല്‍പ്പറ്റ ഇന്‍കംടാക്സ് അധികാരികള്‍ക്ക് കൈമാറി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി. എം ന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജിജി ഐപ്പ് മാത്യു,എസ്.ബൈജു,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി ഷാജി,കെ.ജി ശശികുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പി.വി രജിത്ത്,ജോഷി തുമ്പാനം എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍