പട്ടിക വര്‍ഗ്ഗ തൊഴിലാളികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ അവകാശങ്ങള്‍ ബോധ്യപ്പെടുത്തി സോഷ്യല്‍ ഓഡിറ്റ്
ബത്തേരി:വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ ഉള്പ്പെടുന്നഅമ്പലവയല് ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗ്ഗ തൊഴിലാളികല്‍ക്ക് കേന്ദ്ര സര്ക്കാര്ഉറപ്പ് നല്കുന്ന 100 തൊഴില്‍ ദിനങ്ങള്‍ കൂടാതെ സംസ്ഥാന സര്‍ക്കാര്‍ െ്രെടബല്പ്ലസ് പദ്ധതിയിലൂടെ നല്കുന്ന 100 തൊഴില്‍ ദിനങ്ങളും കൂടെ ചെര്‍ത്ത് 200തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്നതിനായി നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്തൊഴില് ചെയ്യുന്ന തൊഴിലാളികളില്‍ നിന്നു ഡിമാന്‍ഡ് ഡ്രൈവ് നടത്തിഅപേക്ഷകള് സ്വീകരിച്ചു. ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്നടത്തിയ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളില്‍ െ്രെടബല്‍ പ്ലസ് പദ്ധതിപ്രകാരമുള്ള 200 തൊഴില്‍ ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് 201819 സാമ്പത്തികവര്‍ഷത്തില്‍ അനുവദിക്കാന്‍ സാധിച്ചിട്ടില്ല എന്നു കണ്ടെത്തിയിരുന്നുസോഷ്യല് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ 201920 സാമ്പത്തികവര്‍ഷത്തില്‍ നിലവില്‍ തൊഴിലുറപ്പില്‍ തൊഴില്‍ ചെയ്യുന്ന എല്ലാ പട്ടികവര്‍ഗ്ഗ തൊഴിലാളികള്‍ക്കും 200 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാനുള്ളഒരുക്കങ്ങളാണ് ഡിമാന്‍ഡ് െ്രെഡവിലൂടെ പഞ്ചായത്ത് തുടക്കംകുറിച്ചിരിക്കുന്നത്. തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലിന് അപേക്ഷിച്ച് 15ദിവസങ്ങള്‍ക്കുളില്‍ തൊഴില്‍ ലഭിക്കാനുള്ള അവകാശം തൊഴിലാളിക്ക് ഉണ്ട് 15ദിവസത്തിനുള്ളില്‍ തൊഴില്‍ ലഭിച്ചില്ല എങ്കില്‍ പതിനാറാമത്തെ ദിവസം മുതല്തൊഴില് ലഭിക്കുന്ന തിയ്യതി വരെയുള്ള തൊഴിലില്ലായ്മ വേതനത്തിനുംതൊഴിലാളി അര്‍ഹനാണ്.ഈ അവകാശപ്രകാരമാണ് പഞ്ചായത്തിലെ പട്ടിക വര്ഗ്ഗവിഭാഗക്കാര് തൊഴിലിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ പ്രവൃത്തിയിലൂടെ
തൊഴിലാളിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്സംരക്ഷിക്കപ്പെടുന്നത്.അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടന്ന ഡിമാന്ഡ്െ്രെഡവില് 386 തൊഴിലാളികളാണ് പങ്കെടുത്തു.പരിപാടിയുടെ ഉല്‍ഘാടനം വൈസ്പ്രെസിഡന്റ് പി.എം തോമസിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ്സീത വിജയന് നിര്‍വഹിച്ചു.സുല്‍ത്താന്‍ ബത്തേരി ബി.ഡി.ഒ കരീം,സോഷ്യല്‍ ഓഡിറ്റ് റിസോര്‍സ് പേര്‍സണ്‍ രജനി എന്നിവര്‍ പദ്ധതിവിശദീകരിച്ചു, മെമ്പര്‍മാരായ വി.കെ കുട്ടികൃഷ്ണന്.എന്‍.കെ രാമനാഥന്,സുജിതവാസ്,സുനിത ദാസന്,സി.കെ ഹഫ് സത്ത്അസിസ്റ്റന്റ് സെക്രട്ടറി നാരായണന്‍നായര്‍,തൊഴിലുറപ്പ് പദ്ധതി ബ്ളോക്ക് എന്‍ജിനിയര്‍ സോജിന്,പഞ്ചായത്ത്എന്ജിനിയര് അഞ്ജു,ബാങ്ക് മിത്ര വിജ , തുടങ്ങിയവര്‍ പങ്കെടുത്തു.
െ്രെടബല്‍ പ്ലസ് പദ്ധതി;
മഹാത്മാ ഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണ്െ്രെടബല് പ്ലസ് വയനാട് ജില്ലയിലെ 4 ബ്ളോക്ക് പഞ്ചായത്തുകളിലായിവരുന്ന 23 പഞ്ചായത്തുകളിലും പാലക്കാട് ജില്ലയിലെ അട്ടപ്പാടിബ്ലോക്ക്കിലെ പഞ്ചായത്തുകളിലും തൊഴില്‍ ചെയ്യുന്ന പട്ടിക വര്ഗ്ഗതൊഴിലാളികളാണ് പദ്ധതിയുടെ ഗുണ ഭോക്താക്കള്‍. പദ്ധതി പ്രകാരം പട്ടികവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്കുന്ന 100 തൊഴില്‍ദിനങ്ങള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന 100 തൊഴില്‍ദിനങ്ങളും അനുവദിച്ചിട്ടുണ്ട്. ഇതിനായി 25 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നീക്കി വെച്ചിട്ടുള്ളത്.12.5 കോടി രൂപ അധിക 100 ദിനതൊഴിലിനും12.5 കോടി രൂപ ആഴ്ചയില്‍ വേതനം ലഭ്യമാകുന്നതിനും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍