ശുചിത്വവയനാടിനായി കൈകോര്‍ത്ത് പനമരം പോലീസും;പനമരം ടൗണ്‍ ശുചീകരിച്ചു
പനമരം:ക്ലീന്‍ വയനാട് മിഷന്റെ ഭാഗമായി നടന്ന ശുചീകരണത്തില്‍ പനമരം പോലീസും സജീവ പങ്കാളികളായി. പനമരം പാലം മുതല്‍ പഴയ ബിവറേജ് പരിസരം വരെയുള്ള ഭാഗങ്ങളാണ് പോലീസ് സംഘം ശുചീകരിച്ചത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ പിന്തുണയുമായുണ്ടായിരുന്നു. പനമരം എസ്ഐ രാംകുമാര്‍, എഎസ്ഐ ബെന്നി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എല്‍ദോ, അശോകന്, സിപിഓ മാരായ ആന്റണി,ഷൈലജ, ജോണ്സണ്, ഷെറിന് മുതലായവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍