പുസ്തകം പ്രകാശനം ചെയ്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയായി ജോലി ചെയ്യുന്ന ഡോ. എല്‍ദോ കെ ജെ യുടെ ' WORK FOR INTEGRATED SOFTWARE AND QUALITY MEASUREMENT ' എന്ന കമ്പ്യൂട്ടര്‍ സയന്‍സ് സോഫ്റ്റ്വെയര് ക്വാളിറ്റിയുമായി ബന്ധപ്പെട്ട പുസ്തകം കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍ പ്രകാശനം ചെയ്തു.ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് പുസ്തകം ഏറ്റുവാങ്ങി.ചടങ്ങില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി മുന്‍ പരീക്ഷ കണ്ട്രോളര് ഡോ.രഘു,ഡോ.അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍