ഹിരോഷിമ ദിനാചരണം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി സി.കെ.ആര്.എം ബി എഡ് കോളജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലോക സമാധാനം ആഹ്വനം ചെയ്തുകൊണ്ട് ഇനിയൊരു യുദ്ധം ലോകത്ത് ഉണ്ടാകരുത് എന്ന സന്ദേശമുയര്‍ത്തി ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.ലോകം സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഹിരോഷിമയും നാഗസാക്കിയും ലോകത്തിന് പഠനമാകണമെന്ന് ആഹ്വാനം ചെയ്തു.പ്രതീകാത്മകമായി വിദ്യാര്‍ത്ഥികള്‍ സഡാക്കോ കൊക്കുകളെ പറപ്പിച്ചു.കേളേജ് പ്രിന്‍സിപ്പാള്‍ ഡോ: പി.എഫ് മേരി ഹിരോഷിമ ദിന സന്ദേശം നല്കി.വൈസ് പ്രിന്‍സിപ്പാള്‍ ഷീന ജയറാം അദ്ധ്യക്ഷത വഹിച്ചു.അനീഷാ ബീഗം,ഷീബാ ജോര്‍ജ്,കുക്കു ജോയി,ടിങ്കിള്‍ ജോണ്‍സ്,എല്‍ദോസ്,ആദിത്യ,നീതു എന്‍ ടോമി,അഞ്ജന,അനിതാ ആന്റണി എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍