കൗമാര ദിനാചരണം നടത്തി
പനമരം:വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കൗമാര ദിനാചരണത്തിന്റെ ഭാഗമായി കൗമാര വിദ്യാഭ്യാസം,ലഹരിവസ്തുക്കളുടെ ഉപയോഗം,സൈബര്‍ കുറ്റകൃത്യങ്ങള്‍, പോക്സോ ആക്ട് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസുകളും,ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിച്ചു.സീനിയര്‍ അസിസ്റ്റന്റ് സിറിയക്ക് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഡോ.ആര്യ,അഡ്വ.എല്‍ബി തോമസ് , അധ്യാപിക പ്രിയ,കൗണ്‍സിലര്‍ നിതാ ബേബി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.അധ്യാപിക പങ്കജാക്ഷി ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍