കാര്‍ഗില്‍ ദിനാചരണം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ഒന്നാം വര്‍ഷ ജേര്‍ണലിസം ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധവിജയദിന അനുസ്മരണം സംഘടിപ്പിച്ചു.ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് സ്വതന്ത്രമാക്കിയും,വൃക്ഷത്തൈകള്‍ നട്ടുമാണ് കാര്‍ഗില്‍ യുദ്ധവിജയ ദിനാചരണം നടത്തിയത്.ദിനാചരണം പ്രിന്‍സിപ്പാള്‍ ഡോ.കെ.അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രിന്‍സിപ്പാളും ഐ.ക്യു.എ.സി കോര്‍ഡിനേറ്ററുമായ ദിലീപ്, കോളേജ് സിഇഒ റവ.ഫാ. വര്‍ഗീസ് കൊല്ലമാവുടിയില്‍,ബര്‍സാര്‍ റവ.ഫാ.ജോര്‍ജ് ആലുമൂട്ടില്‍,സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ പ്രൊഫ.താര ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍