അമ്പലവയല്‍ മര്‍ദനം ; യുവതിയെ പോലീസ് കണ്ടെത്തിയതായി സൂചന; നാളെ മൊഴി രേഖപ്പെടുത്തിയേക്കും
അമ്പലവയല്‍:അമ്പലവയലില്‍ മര്‍ദ്ദനത്തിനിരയായ തമിഴ് യുവതിയെ അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. യുവതിയുമായി ഫോണില്‍ സംസാരിച്ചതില്‍ യുവതിയെയും സുഹൃത്തിനെയും സജീവാനന്ദന് ലോഡ്ജില്‍ ചെന്നും ശല്യപ്പെടുത്തിയിരുന്നതായി പറഞ്ഞതായും, ഇരുവരും എതിര്‍ത്തപ്പോള്‍ പകയോടെ പിന്തുടര്ന്ന് അക്രമിച്ചതായും യുവതി പോലീസിനോട് പറഞ്ഞതായും സൂചന. യുവതി തമിഴ്നാട് കോയമ്പത്തൂരുകാരിയാണെന്നും,നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ യുവതിയുടെ വീട്ടില്‍ എത്തി രേഖപ്പെടുത്തുമെന്നും സൂചനകളുണ്ട്.എന്നാല്‍ ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍