പനമരം സി എച്ച് സി യില്‍ ശിശുരോഗ വിദഗ്ധന്റെ സേവനമില്ല;നാട്ടുകാര്‍ ദുരിതത്തില്‍
പനമരം:പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ശിശു രോഗ വിദഗ്ധന്റെ സേവനമില്ലാത്തതിനാല്‍ രോഗികള്‍ ദുരിതമനുഭവിക്കുന്നു.നിലവില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ട്രാന്‍സ്ഫറായി പോയതിനാല്‍ ദിവസങ്ങളായി കുട്ടികളുടെ ഒ.പി അടഞ്ഞുകിടക്കുകയാണ്.പകരം ഡോക്ടറെ ഇതുവരെ നിയമിച്ചിട്ടില്ല.മഴക്കാലം ശക്തമായതോടെ കുട്ടികളില്‍ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡോക്ടറെ നിയമിക്കാത്തത് മൂലം വളരെയേറെ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ക്കുണ്ടാകുന്നത്.ദിവസേനെ നൂറ് കണക്കിന് രോഗികളാണ് പീഡിയാട്രീഷന്‍ ഇല്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളെ ആശ്രയിക്കുന്നത്.എത്രയും പെട്ടെന്ന് ഇവിടെ ശിശുരോഗ വിദഗ്ധനെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍