തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതി മരിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പെരിക്കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ സുനീഷിന്റെ ഭാര്യ നിഷിത (24)യാണ് മരിച്ചത്.കഴിഞ്ഞ 19ന് ഉച്ചയ്ക്കാണ് ഭര്‍തൃഗൃഹത്തില്‍വച്ച് പൊള്ളലേറ്റ നിലയില്‍ നിഷിതയെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അന്ന് തന്നെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും,ചികിത്സയിലിരിക്കെ അവിടെ വച്ച് ഇന്ന് പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. പാലക്കാട് നെന്മാറ സ്വദേശിനിയായ നിഷിതയുടെ രണ്ടാം ഭര്‍ത്താവാണ് സുനീഷ്. നാല് മാസം മുമ്പ് വിവാഹിതയായ നിഷിത മൂന്ന് മാസം ഗര്‍ഭിണിയാണ്. കുറച്ച് ദിവസങ്ങളിലായി സുനീഷ് സ്ഥലത്തില്ലാത്തതിനാല്‍ സുനീഷിന്റെ മാതാവിനൊപ്പമായിരുന്നു നിഷിത താമസിച്ചുവന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതി മജിസ്ട്രേറ്റിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍