ദന്തല്‍ വിഭാഗ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച ദന്തല്‍ വിഭാഗം യൂണിറ്റിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ബെന്നി,സജി പി.ഡി,ഷിനു കച്ചിറയില്‍, ജയന്തി രാജന്,മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രേം സുലജലത,ഡോ.രശ്മി,എന്‍.യു ഉലഹന്നാന്,എം.വിശ്വപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ദന്തല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍