വയോധികയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി ;ആത്മഹത്യയെന്ന് സൂചന
വടക്കനാട് :ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കനാട് പണയമ്പം തെറ്റിയാനിയില് രാജമ്മ (70) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകളൊഴികെ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹമുള്ളത്. അതുകൊണ്ട് തന്നെ രാത്രിയിലാണ് സംഭവമെന്നാണ് സൂചന. വനാതിര്‍ത്തിയില്‍ ഇവര്‍ താമസിച്ചു വരുന്ന വീട്ടില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം നിന്നും ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അത് പ്രകാരം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍