സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകിപ്പിക്കരുത്:ഐ.സി ബാലകൃഷ്ണന് എം.എല്‍.എ
ബത്തേരി:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ യും ഡി.സി.സി പ്രസിഡണ്ടും കൂടിയായ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു.കേരള എന്‍.ജി.ഒ അസോസിയേഷന് ബത്തേരി മണ്ഡലം മുപ്പത്തിയൊമ്പതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം ഉദയസൂര്യന് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കെ.എ മുജീബ് സംഘടനാ ചര്‍ച്ച ഉദ്ഘാടനം ചെയ്തു..ഡി.സി.സി ട്രഷറര്‍ എന്‍ എം വിജയന്, ബ്ലോക്ക് പ്രസിഡണ്ട് കുഞ്ഞ്, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ്,മണ്ഡലം പ്രസിഡണ്ട് ബാബു പഴുപ്പത്തൂര്‍, ഡി.സി.സി സെക്രട്ടറി നിസി അഹമ്മദ്, സസ്ഥാന സെക്രട്ടേറിയറ്റ് അംഗം രമേശന് മാണിക്യന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എസ് ബെന്നി,ജോര്‍ജ് സെബാസ്റ്റ്യന്‍, ആര് ചന്ദ്രശേഖരന്, ജില്ലാ ഭാരവാഹികളായ കെ.എ ഉമ്മര്‍ ,സി.കെ ജിതേഷ്, കെ.ആര് രതീഷ് കുമാര്‍ മറ്റ് നേതാക്കളായ ഷൈജു പി.ജെ,സുബ്രമണ്യന്‍, സുമേഷ് ഇ എം., രാകേഷ്, വിനോദ് ,ബിജോഷ്, ഹാറൂണ്‍, ജെയ്സണ്‍ തോമസ്, ശ്രീജിനു,പി.ടി സന്തോഷ്,എല്‍.എസ് പ്രവീണ്‍ കുമാര്‍,ശെന്തില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.പ്രസിഡണ്ട് എന്‍.കെ സഫറുള്ള അദ്ധ്യക്ഷനായിരുന്നു.എം.സി വില്‍സനെ പ്രസിഡണ്ടായും, അബ്ദുള്‍ ഗഫൂറിനെ പി സെക്രട്ടറിയായും,എം.സി വില്‍സനെ ട്രഷററായും തെരെഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍