പനമരം സിപിഐ യില്‍ നിന്നും അണികളുടെ രാജി.
പനമരം:എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും,സിപിഐ മണ്ഡലം കമ്മിറ്റിയംഗവുമായ റിയാസ് തിരുവാള്‍, സിപിഐ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സാദിഖ്, എഐടിയുസി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് പടയന്‍, എഐടിയുസി പനമരം പഞ്ചായത്ത് സെക്രട്ടറി ദില്‍ഷാദ് വരിയില്‍, എഐവൈഎഫ് ടൗണ്‍ സെക്രട്ടറി അനസ് തിരുവാള്‍, പ്രവര്‍ത്തകരായ നൗഫല്‍,റാഷിദ്,നൗഷാദ്,അഷ്റഫ് ചോന്തിയോടന്,ബഷീര്‍,ബാപ്പു,അഷ്റഫ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. പാര്‍ട്ടിവിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്ന വ്യക്തി പിന്നീട് തിരിച്ചുവരികയും, അദ്ദേഹം പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍