ജന്മനാ ശാരീരിക ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങള്‍ക്ക് സഹായവുമായി 'കൈത്താങ്ങ്' ധനസഹായ പദ്ധതി
ബത്തേരി:ബത്തേരി ബ്ലോക് പഞ്ചായത്തിന്റേയും, മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്കണ്ടറി വിദഗ്ധ പാലിയേറ്റീവ് കെയറിന്റേയും സഹകരണത്തോടെ നെന്മേനി, മീനങ്ങാടി പഞ്ചായത്തുകളിലെ ജന്മനാ ശാരീരിക ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന സഹായധന വിതരണത്തിന് തുടക്കം കുറിച്ചു. വാലുമ്മല്‍ ജ്വല്ലറിയുടെ സഹകരണത്തോടെ ഒരു വര്‍ഷത്തേക്ക് 1000 രൂപയും, ഭക്ഷ്യകിറ്റാുമാണ് നല്‍കുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ നിമ്മിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. വാലുമ്മല്‍ ജ്യല്ലറി മാനേജിങ്ങ് ഡയറക്ടര്‍ ബിജു ധനസഹായം വിതരണം ചെയ്തു. ഡപ്യൂട്ടി ഡിഎംഓ ഡോ.പ്രിയ സേനന്, ബ്ലോക്ക് അംഗം മിനി ജോണ്സണ്, പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ സ്മിത, സെക്കണ്ടറി പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് അനീഷ്, ഫിസിയോ തെറാപ്പിസ്റ്റ് റിയ ഐസണ്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍