സയന്‍സ് ലാബ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പനമരം ബ്ലോക്ക്പഞ്ചായത്ത് എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്ലസ് ടു സയന്‍സ് ലാബ് ബ്ലോക്കിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ പുതിയതായി നിര്‍മ്മിച്ച ഷീ ടോയ്ലറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളില്‍ നിന്നും മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ അനുമോദിച്ചു.ജില്ലാ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. ദേവകി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എല്‍. പ്രഭാകരന്, വര്‍ഗീസ് മുരിയന്‍കാവില്‍, ഒ.ആര്. രഘു, ബ്ലോക്ക് പഞ്ചായത്തംഗളായ പി.ഡി. സജി, മേഴ്സി ബെന്നി, ജയന്തി രാജന്, ഷിനു കച്ചിറയില്‍, ഗ്രാമപഞ്ചായത്തംഗളായ സിസിലി ചെറിയാന്, മുനീര്‍ ആച്ചിക്കുളത്ത്, ജാന്‍സി ജോസഫ്, പിടിഎ പ്രസിഡന്റ് ഷാജി പാലപുളിക്കല്, കെ.എല്‍. രവി, ബാലനാരായണന്‍, വിജിന സുനില്‍, ഷീല എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍