എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ് തുടങ്ങി
നിരവില്‍പ്പുഴ:എസ്എഫ്ഐ ജില്ലാ പഠനക്യാമ്പിന് നിരവില്‍പ്പുഴ എ.യു.പി സ്കൂളില്‍ തുടക്കമായി.രണ്ട് ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പ് സംസ്ഥാന സെക്രട്ടറി കെ എം സച്ചിന് ദേവ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ് സിപിഐ എം ഏരിയാ സെക്രട്ടറി ജസ്റ്റിന് ബേബി, സംഘാടക സമിതി ചെയര്മാന് വേണു മുള്ളോട്ട്, എന്‍ എസ് വൈഷ്ണവി, ജിഷ്ണു ഷാജി, ജിഷ്ണു വേണുഗോപാല്‍, ടി പി ഋതു ഷോഭ് ,കെ ആര് അവിഷിത്ത് ,വിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ആറ് ഏരിയാ കമ്മറ്റികളില്‍ മഴുവന്‍ കോളേജ് യൂണിറ്റ് കമ്മിറ്റികളെയും പ്രാദേശിക ലോക്കല്‍ കമ്മറ്റിയെയും പ്രതിനിധീകരിച്ച് 150 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പി ഗഗാറിന്, ബിജു കണ്ടക്കൈ ,ജംഷീദ് അലി എന്നിവര്‍ ക്ലാസെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍