പൊതുസ്ഥലത്തെ കൊടിമരങ്ങളും, ബാനറുകളും നീക്കം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളിയിലെ സ്വകാര്യ കോളേജുകളുടെ പരിസരങ്ങളില്‍ പൊതുസ്ഥലത്തായി സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും, ബാനറുകളും നീക്കം ചെയ്തു. പുല്‍പ്പള്ളി എസ്ഐ അജീഷിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിതോരണങ്ങള്‍ നീക്കം ചെയ്തത്. പലതവണകളിലായി കൊടിമരങ്ങളുടെ പേരിലും മറ്റും വിദ്യാര്ത്ഥിസംഘര്ഷമുണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.അതത് അംഗീകൃത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കോളേജ് ക്യാംപസിനുള്ളില്‍ പ്രവര്ത്തനാനുമതിയുണ്ടെങ്കില് അവിടെ മാത്രം കൊടിതോരണങ്ങളും മറ്റും സ്ഥാപിക്കാമെന്നും, എന്നാല്‍ പൊതുസ്ഥലത്ത് സ്ഥാപിക്കുമ്പോള്‍ അത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് നയിക്കുന്നുണ്ടെന്നും അതിനെതിരെ പോലീസിന് കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും എസ്ഐ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍