പി.ടി.എ.ജനറല്‍ ബോഡി യോഗവും വിദ്യാര്‍ത്ഥികളെ ആദരിക്കലും
പാടിച്ചിറ:പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂളിന്റെ 2019-20 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗവും പഠനത്തില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.എസ്എസ്എല്‍സി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും,എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളേയും, രൂപതാതലത്തില്‍ സന്മാര്ഗപഠനത്തിന് സ്കോളര്‍ഷിപ്പ് നേടിയ നെഹല്‍ സിയേയും, ജില്ലാതല ചെസ്സ് മത്സരത്തില്‍ വിജയിയായ തോമസ് ജയ്സണിനേയും മാനേജര്‍ ഫാ.ജേക്കബ് പൂതക്കുഴി ആദരിച്ചു. ഹെഡ്മാസ്റ്റര് കെ.ജി.ജോണ്സണ്,ജയ്സണ്‍ ആലവന്തക്കാല,സിമി ചിറ്റേഴത്ത്,ജോഷി എന്‍.ജെ എന്നിവര്‍ സംസാരിച്ചു. പുതിയ അധ്യയനവര്ഷത്തിലേക്കുള പി.ടി.എ.ഭാരവാഹികളായി ജെന്റി തെറ്റയില്‍ ( പ്രസിഡന്റ്),ഷാജി വാവശേരിയില് (വൈസ് പ്രസിഡന്റ്),സിമി സജി ചിറ്റേഴത്ത് (മദര്‍.പി.ടി.എ.പ്രസിഡന്റ്),ബീന തോമസ് കുളത്തിങ്കല്‍ ( വൈസ് പ്രസിഡന്റ്)എന്നിവരേയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍