ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
മാനന്തവാടി:സംസ്ഥാന തൊഴില്‍ വകുപ്പ് റേഡിയോ മാറ്റൊലിയുമായി സഹകരിച്ച് ദ്വാരക ഗുരുകുലം കോളേജില്‍ വെച്ച് ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മാറുന്ന തൊഴില്‍ സാഹചര്യവും വയനാടന്‍ ഗോത്രമേഖലയിലെ കൗമാരക്കാരായ തൊഴിലാളികളും, വിദ്യാഭ്യാസ തൊഴില്‍ പുനരധിവാസ സാധ്യതകളും എന്ന വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് , ബച്ച്പന്‍ ബച്ചാവോ ആന്തോളന്‍ , ചൈല്‍ഡ് ലൈന്‍, ,റേഡിയോ മാറ്റൊലി ,കേരള ലേബര്‍ മൂവ് മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ തൊഴിലിടങ്ങളിലല്ല അവരുടെ സ്വപ്നങ്ങളിലാണ് തൊഴിലെടുക്കേണ്ടത് എന്നതാണ് ഈ വര്‍ഷത്തെ ബാലവേല വിരുദ്ധ ദിന സന്ദേശം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍