വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
ബത്തേരി:2018-19 എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്കി ആദരിച്ചു.യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ വിനയന് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് യൂനസ് അലി അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് സെക്രട്ടറി എം.കെ ഇന്ദ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി.സംഷാദ് മരക്കാര്‍,അമല്‍ജോയ്.അഡ്വ.ലയണല്‍ മാത്യു,വത്സ ജോസ്,കെ.ഒ ജോയ്,ഷിജു ഇളങ്ങനമറ്റം,ഷിജു ഈശ്വരംകുടിയില്,അനന്തു രാജീവ്,ബിജിന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍