പഠനോപകരണ വിതരണ മേള നടത്തി
ബത്തേരി:കുവൈറ്റ് വയനാട് അസോസിയേഷന് വിദ്യാകിരണ്‍ 2019 എന്ന പേരില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മേളയില്‍ നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയും പഠനോപകരണ വിതരണം മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍. സാബുവും ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ഉപദേശക സമിതിയംഗം റെജി ചിറയത്ത് അധ്യക്ഷത വഹിച്ചു. എംഇഎസ് ആശുപത്രി മാനേജര്‍ കോണിക്കല്‍ ഖാദര്‍, സാമൂഹിക പ്രവര്ത്തകന് വന്ദന ഷാജു, വിദ്യാകിരണ്‍ കണ്‍വീനര്‍ റോയി മാത്യു, അസോസിയേഷന് മെംബര്‍ ബ്ലെസന്‍ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍