റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കല്‍പ്പറ്റ:കല്‍പ്പറ്റ വെള്ളാരംകുന്ന് ഗവ.കോളേജിന് പരിസരത്തുള്ള പുഴമുടി റോഡിലാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ കര്‍ണ്ണാടക ചാമരാജ് നഗര്‍ കൊട്ടെക്കരെ സ്വാമി നായക (60) മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി ഷുബില്‍ സമാന്‍ (25), സലീം (40), ശിവപ്പ എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടാര്‍ ചൂടാക്കാനുള്ള വിറകെടുക്കാന്‍ ജീപ്പില്‍ സഞ്ചരിക്കവെ നിയന്ത്രണം വിട്ട ജീപ്പ് താഴ്ഭാഗത്തേക്ക് മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍