ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി
മീനങ്ങാടി:'പുകയില ഉപേക്ഷിക്കു ശാസകോശം സംരക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടെ ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിന ജില്ലാതല പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തിലും പുകയില പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും ആയതിന്റെ ഉപയോഗം മൂലമുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ജില്ലയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആയത് ജനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്നും തദവസരത്തില്‍ അവര്‍ ആഹ്വാനം ചെയ്തു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങളേക്കാളുപരി ഓരോരുത്തരും ലഹരി ഉപയോഗം ഒഴിവാക്കുവാന്‍ സ്വയം മുന്നോട്ടു വന്നാല്‍ മാത്രമേ ഇത്തരം ദിനാചരണങ്ങള്‍ കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ എന്ന് അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വയനാടിന്റെ അഭിമാനമായ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായിരുന്നു.യുവതയുടെ ലഹരി പുകയില പോലുള്ള ലഹരി വസ്തുക്കള്‍ എല്ല അറിവാണെന്നും അറിവ് നേടുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്യുവാന്‍ കഴിയും എന്നും അവര്‍ ഉദ്ബോധിപ്പിച്ചു.ചടങ്ങില്‍ ശ്രീധന്യ സുരേഷിന് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആദരം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി സമര്‍പ്പിച്ചു.ഡപ്യൂട്ടി ഡിഎംഒ ഡോ പ്രിയ സേനന് മുഖ്യ പ്രഭാഷണം നടത്തി .പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീ സമൂഹമാണെന്നും ആയതിനാല്‍ ലഹരി വര്‍ജ്ജന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്ക് വളരെ ഫലപ്രദവും പ്രാധാന്യമുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മീനങ്ങാടി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ നിമ്മി ഇ ജെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ലഹരി വിമുക്ത ചികിത്സയെക്കുറിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസും പുകയില ഉപയോഗവും ശ്വാസകോശരോഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ പള്മണറോളജിസ്റ്റ് ഡോ. അജിത്തും സെമിനാറുകള്‍ അവതരിപ്പിച്ചു. പൊതു പരിപാടിക്ക് മുന്നോടിയായി രാവിലെ 10 മണിക്ക് മീനങ്ങാടി സി എച്ച് സി. ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ബോധവല്‍ക്കരണ ജാഥ ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ജി . രാധാകൃഷ്ണന് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയില്‍ സംഘടിപ്പിച്ച വാട്സ്ആപ്പ് ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി, ശ്രീധന്യ സുരേഷ് എന്നിവര്‍ നല്കി. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ബത്തേരി വിനായക നഴ്സിംഗ് കോളേജിലെ ഗോപിക ദാസ്, കല്‍പ്പറ്റ ഫാത്തിമമാതാ നഴ്സിംഗ് സ്കൂളിലെ ജിന്‍സി ദേവസ്യ , ബത്തേരി അസംപ്ഷന്‍ നഴ്സിംഗ് സ്കൂളിലെ അഞ്ജുമോള്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനന് , ഇഒഇ. മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന് പി. എന്നിവര്‍ സമ്മാനം നല്കി. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍, മീനങ്ങാടി ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സുല്‍ത്താന്‍ ബത്തേരി വിനായക നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കല്‍പ്പറ്റ ഫാത്തിമ മാതാ നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍, ബത്തേരി അസംപ്ഷന്‍ നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, പനമരം ഗവണ്മെന്റ് നഴ്സിങ് സ്കൂള്‍ വിദ്യാര്‍ഥികള്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍