വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ക്ഷീരസംഘം അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ഭരണസമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി സഹായ വിതരണം, അന്തരിച്ച മുന്‍ പ്രസിഡന്റുമാരുടെ ഫോട്ടോ അനാച്ഛാദനം എന്നിവയും ഇതോടൊന്നിച്ചു നടത്തി. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു. പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ്കുമാര്‍ വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ക്ഷീര വികസന ഡെപ്യുട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, പി.എം. ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍, മേഴ്സി ബെന്നി, സിസിലി ചെറിയാന്, മോളി ജോസ്, തോമസ് പാഴുക്കാല, ഷെല്ജന്, സജി ജോസഫ്, മുരളി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍