മരംകയറ്റിയ ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളി മരണപ്പെട്ടു
കല്‍പ്പറ്റ:പിണങ്ങോട് സ്വദേശി വെങ്ങക്കണ്ടി മുത്തലിബ് (50) ആണ് മരിച്ചത്. കല്‍പ്പറ്റ മണിയങ്കോട്കോട്ടത്തറ റോഡില്‍ കരേറ്റപ്പടിയില്വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം. ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ മരത്തടികള്‍ കയറ്റുന്നതിനിടെ ലോറി ഒരുവശത്തേക്ക് ചരിഞ്ഞതിനെ തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ലോറി നേരെവെക്കാന് ശ്രമിക്കുമ്പോള്‍ ക്രെയിനിന്റെ റോപ്പ് പൊട്ടുകയും ലോറി മരത്തടികളോടെ അരികിലുണ്ടായിരുന്ന മുത്തലബിന്റെ ദേഹത്തേക്ക് മറിയുകയുമായിരുന്നൂവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മുത്തലിബിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ സുബൈദ. മക്കള്ഫമീദ,ഫര്‍ഹാന,ഫാസില്‍. മരുമക്കള്‍ റഷീദ്,ജാഫര്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍