പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മീനങ്ങാടി:യാക്കോബായ സഭയുടെ യുവജന പ്രസ്ഥാനമായ ജെ.എസ്.ഒ.വൈ. എ. യുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ മലബാര്‍ ഭദ്രാസന തല വിതരണോദ്ഘാടനം അസോസിയേഷന് ദേശീയ സെക്രട്ടറി എല്‍ദോ ജോര്‍ജ് മത്തോക്കില്‍ നിര്‍വ്വഹിച്ചു.മലബാര്‍ ഭദ്രാസനത്തിലെ എല്ലാ മേഖലകളിലും ഇതുപോലെ പഠനോപകരണ വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബേസില്‍ ജോര്‍ജ്,ജോബിഷ് യോഹാന്‍,ഏലിയാസ് എന്‍.ജെ,ദീപ സനോജ്,ധന്യ ജോബിഷ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍