വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ സംഗീതോത്സവം 18ന്
പുല്‍പ്പള്ളി:വാട്ട്സ്ആപ്പ് കൂട്ടായ്മയില്‍ ഇരുന്നൂറോളം ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള മെയ് 18ന് പുല്‍പ്പള്ളിയില്‍ നടക്കും.സംഗീത സല്ലാപം വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഒത്തുചേരലിനോടനുബന്ധിച്ചാണ് ശനിയാഴ്ച്ച പുല്‍പ്പള്ളി വനമൂലിക ഓഡിറ്റോറിയത്തില്‍ ഇത്രയധികം ഗായകര്‍ ഒന്നിച്ച് നടത്തുന്ന പരിപാടി നടത്തുന്നതെന്ന് സംഘടകര്‍ അറിയിച്ചു.സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു വേദിയില്‍ ഒന്നിച്ച് ഇത്രയധികം ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള നടക്കുന്നത്.സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കും.ഒരു വര്‍ഷം മുമ്പാരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പരിപാടിയാണിത്.ചടങ്ങില്‍ സംഗീത മത്സര വിജയികളെ ആദരിക്കും.പരിപാടി രാവിലെ 10 മണിക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ സി.ഡി ബാബു,ബെന്നി മാത്യു,എം.കെ സാജുഎന്നിവര് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍