അതിജീവന് പദ്ധതിയുമായി ശ്രേയസ്
ബത്തേരി:ശ്രേയസും കാരിത്താസ് ഇന്ത്യയും സംയുക്തമായി 'അതിജീവന്'പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ പ്രളയദുരിതബാധിത കുടുംബങ്ങളിലെ വിധവകള്‍ക്ക് തയ്യല്‍ മെഷീന് വിതരണം ചെയ്തു.വിതരണോദ്ഘാടനം ബത്തേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു.ബത്തേരി രൂപത അദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍അഡ്വ. ഫാ.ബെന്നി ഇടയത്ത്,ഫാ.തോമസ് പുനമഠത്തില്, പ്രോഗ്രാം ഓഫീസര്‍ ശശികുമാര്‍ പി.ബി,കോഡിനേറ്റര്‍ ബേസില്‍ രാജു,ജിലി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.അതിജീവന്' പദ്ധതിയുടെ ഭാഗമായി 30 വിധവകള്‍ക്കാണ് തയ്യല്‍ മെഷീന് നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍