ന്യൂജെന്‍ റൈഡര്‍മാര്‍ക്ക് പണിയുമായി മോട്ടോര്‍ വാഹനവകുപ്പ്..!
പനമരം:വാഹനപരിശോധനക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന ന്യൂ ജെന്‍ റൈഡര്‍മാര്‍ക്ക് കനത്ത ശിക്ഷയുമായി മോട്ടോര്‍ വാഹന വകുപ്പ്. പനമരം മാനന്തവാടി റൂട്ടില്‍ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപെട്ടപ്പോള്‍ അലക്ഷ്യമായും അപകടകരമായ രീതിയിലും നിര്‍ത്താതെ ഓടിച്ച പോയ 5 ന്യൂ ജെന്‍ റൈഡര്‍മാരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. സ്മാര്‍ട്ട് ട്രേസ് ആപ്പ് വഴി കണ്ടെത്തിയ യുവാക്കള്‍ക്ക് 15,500 രൂപ പിഴ ചുമത്തുകയും ചെയ്തു .വയനാട് ആര് ടി ഓ ജെയിംസ്, എന്‍ഫോഴ്സ്മെന്റ് ആര് ടി ഓ എ കെ രാധാകൃഷ്ണന് എന്നിവരുടെ നിര്‍ദേശപ്രകാരം പിന്നീട് ഇവരെ ബോധവത്കരിച്ച് വിട്ടയച്ചു . ഇതില്‍ 18 വയസ്സ് തികയാത്ത കുട്ടി ്രൈഡവര്‍മാരും , സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു . എംവിഐ പ്രേമരാജന്‍ , എ എം വി ഐമാരായ അനൂപ് ,സുനീഷ് ,മുജീബ് റഹ്മാന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍