മുത്തങ്ങയില്‍ ആയിരം കിലോഗ്രാം ഹാന്‍സ് പിടികൂടി ; മൂന്ന് പേര് അറസ്റ്റില്‍ ; കാര്‍ കസ്റ്റഡിയിലെടുത്തു
മുത്തങ്ങ:മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 1000 കിലോ ഹാന്‍സ് പിടികൂടി. വയനാട് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥരും, മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റ് സംഘാംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.ഹാന്‍സ് കടത്തിയ മലപ്പുറ സ്വദേശികളായ കൊണ്ടോട്ടി കൊട്ടപ്പുറം ചോലയില്‍ പി.ടി സിറാജുദ്ദീന് (40),കൊണ്ടോട്ടി അരൂര്‍ ചണ്ടന്‍ പിലാക്കല്‍ കെ.എസ് മുഹമ്മദ് സലീം (33),കൊണ്ടോട്ടി വാഴയൂര്‍ ചെല്ലിക്കര ഇ.ഫൈസല്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തു.ഹാന്‍സ് കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍