പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം നടത്തി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ 1973-76 ബാച്ച് ബി.എ ഇക്കണോമിക്സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം 'തിരുമുറ്റത്തൊരുനേരം' സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ഈ കാലയളവില്‍ പഠിച്ച വിദ്യാര്‍ത്ഥികളും,അവരുടെ കുടുംബാംഗങ്ങളും, അദ്ധ്യാപകരും പങ്കെടുത്ത സംഗമം സംഘാടന മികവ് കൊണ്ട് മികച്ചതായി. സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോണ്‍ മത്തായി നൂറനാല്‍ സംഗമം ഉദ്ഘാടനം ചെയ്തു. അലുമ്നി ആയ കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡണ്ട് അഡ്വ. ടി ആര് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.പ്രൊഫ. എം ഒ ഉമ്മന്‍, പ്രൊഫ. ടി മോഹന്‍ ബാബു, പ്രൊഫ. കെ എം മത്തായി, പ്രൊഫ. വര്‍ഗീസ് മാത്യു, പ്രൊഫ. ഫാ. മാത്യൂസ് പുതുശ്ശേരില്‍, എ ഐ മാണി ആടുകാലില്‍, എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം എസ് നാരായണന്, കെ വി ഫിലിപ്പ്, പി കെ രാമചന്ദ്രന്, ജോയ് ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍