ബത്തേരി രൂപത റൂബി ജൂബിലി സമാപിച്ചു
ബത്തേരി:ബത്തേരി രൂപത റൂബി ജൂബിലി സമാപന സമ്മേളനം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു.ബത്തേരി രൂപത റൂബി ജൂബിലി സമാപന സമ്മേളനം തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത ബിഷപ്പ് ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു.പുത്തൂര്‍ രൂപത ബിഷപ്പ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.ബത്തേരി രൂപത മുഖ്യ വികാരി ജനറാള്‍ ഫാ. മാത്യു അറമ്പന്‍കുടി, വികാരി ജനറാള്‍ ഫാ. തോമസ് കാഞ്ഞിരമുകളില്‍, മോണ്‍. ഡോ. ജെന്സന് പുത്തന്‍വീട്ടില്‍, മോണ്‍. ഡോ. എല്‍ദോ പുത്തന്‍കണ്ടത്തില്‍, ഫാ. ജേയിംസ് പുത്തന്‍പറമ്പില്‍, സിസ്റ്റര്‍ ശുഭ തേരേസ് ഡി. എം, വി.പി. മാത്യു, ഫിലോമിന ഫാ. ബെന്നി ഇടയത്ത് എന്നിവര്‍ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് എം. സി.എ കര്‍മ്മവീഥി പ്രകാശനവും രൂപതാ ഭാരവാഹികളെ ആദരിക്കല്‍ ചടങ്ങും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍