ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടനം രണ്ട് പേര് മരിച്ചു;ആത്മഹത്യയെന്ന് നിഗമനം
ബത്തേരി:ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് മരിച്ചു. നായ്ക്കട്ടി ചരുവില്‍ നാസറിന്റെ ഭാര്യ അംല (36), നായ്ക്കട്ടിയില്‍ ആശാരിപണിചെയ്ത് വരുന്നതായ ബെന്നി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഫോടന ശബ്ദം കേട്ട് ചെന്ന് നോക്കിയ നാട്ടുകാരാണ് ചിതറിതെറിച്ച ശരീരാവശിഷ്ടങ്ങള്‍ ആദ്യം കാണുന്നത്. ഇരുവരും ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബെന്നി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നൂവെന്നും ചില സൂചനകളുണ്ട്.തോട്ട പോലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിതെറിച്ചതെന്നാണ് സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍