തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനം ആക്രമിച്ചതായി പരാതി;കേസെടുക്കണമെന്ന് ബിജെപി
കല്‍പ്പറ്റ:എന്‍.ഡി.എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണ ജാഥയ്ക്ക് നേരെ ആക്രമമെന്ന് പരാതി.വണ്ടൂര്‍ കാളിക്കാവില്‍ വെച്ച് ലീഗ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എം.എല്‍.എ എ.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രകടനം തടഞ്ഞുവെച്ച് തുഷാറിന്റെ കാര്‍ അക്രമച്ചതായാണ് പരാതി.ഇതിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറോട് ബി.ജെ.പി വയനാട് ലോകസഭാ മണ്ഡലം പ്രഭാരിയും മുന്‍ സംസ്ഥാന വക്താവുമായ പി.രഘുനാഥ് ആവശ്യപ്പെട്ടു.എന്‍.ഡി.എ യുടെ വയനാട് മണ്ഡലത്തിലെ വന്‍ മുന്നേറ്റവും സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിക്കുന്ന വന്‍ജന സ്വീകാര്യതയും കോണ്‍ഗ്രസ്സ് ലീഗ് നേതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നതിന്റെ തെളിവാണ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടന്ന അതിക്രമമെന്നും ജനാധിപത്യ മര്യാദ പാലിക്കുവാന്‍ ലീഗ് കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും തയ്യാറാകണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍