അഖിലേന്ത്യ ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്
കല്‍പ്പറ്റ:കേരള ക്രിക്കറ്റ് അസോസിയേഷന്റെയും വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 'എക്സിക്യൂട്ടീവ് കപ്പ് ' എന്ന പേരില്‍ കൃഷ്ണഗിരി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും.ഏപ്രില്‍ 20 മുതല്‍ മെയ് 5 വരെയാണ് മത്സരങ്ങള്‍.കേരളത്തില്‍ നിന്നുള്ള പ്രമുഖ ക്ലബ്ബുകളില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന് ബേബി നയിക്കുന്ന എജിഎസ് ഓഫീസ്,മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് തിരുവനന്തപുരം,സ്വാന്റന്‍സ്, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നിവരോടോപ്പോം കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി ടീമുകളില്‍ വിവിധ ഐ.പി.എല്‍ താരങ്ങളും സ്റ്റേഡിയത്തില്‍ മത്സരത്തിനെത്തും. പ്രവേശനം സൗജന്യം ആയിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍