അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തി വരുന്ന പരിശോധന തുടരുന്നു. ഇന്നലെ രാത്രിയില്‍ അരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. വരയാലിലെ കച്ചവടക്കാരനായ തട്ടേക്കാട്ടില്‍ പി.കെ ഷറഫുദ്ദീന് (40) നെയാണ് മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. തന്റെ കൈവശമുള്ള കഞ്ചാവ് ചെറിയ പൊതികളാക്കി പ്രദേശവാസിയായ ചാലപ്പറമ്പില്‍ സഫീര്‍ (20) എന്ന യുവാവിനെ കൊണ്ട് കമ്മീഷന് വ്യവസ്ഥയില്‍ ഷറഫുദ്ദീന് വില്‍പ്പന നടത്തിവരികയായിരുന്നു. സൂചനകളുടെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം സഫീറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വലയിലാകുന്നത്. സഫീറിനേയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം വാളാടില്‍ നിന്നും ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് പേര് അറസ്റ്റിലായിരുന്നു.പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഡി സുരേഷ്, പി ഷാജി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് ഹാഷിം, സനൂപ്, മഹേഷ് എന്നിവരും പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍