മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുല്‍പ്പള്ളി:മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പുല്‍പ്പള്ളി ചെറ്റപ്പാലം ഓലിക്കല്‍ മത്തായിയുടെ മകന് അഭിലാഷ് (38) ആണ് മരിച്ചത്.കഴിഞ്ഞ മാസം 30 ന് ആയിരുന്നു അഭിലാഷ് മരത്തില്‍ നിന്നും വീണത്.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. അമ്മ:ലാലി.സഹോദരി:അനിത.സംസ്കാരം നാളെ (ഏപ്രില്‍ 13) 5 മണിക്ക് ചെറ്റപ്പാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍