ഹാഷിഷും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; ലഹരി കടത്തിയ വാഹനവും കസ്റ്റഡിയില്‍
മുത്തങ്ങ ചെക് പോസ്റ്റില്‍ വെച്ച് ബത്തേരി എസ്ഐ പ്രശാന്തും സംഘവും നടത്തിയ വാഹനപരിശോധനയില്‍ 17 ഗ്രാം കഞ്ചാവും, മൂന്ന് ഗ്രാം ഹാഷിഷുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കാസര്‍കോഡ് നീലേശ്വരം സ്വദേശികളായ ഫാത്തിമ മന്‍സില്‍ റാഷിദ് (29), അഷ്കര്‍ മന്‍സില്‍ അഷ്കര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ജ്യൂസ് പാര്‍ലര്‍ നടത്തി വരികയാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 07 ബി.യു 1013 സ്കോഡാ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍