18000 പാക്കറ്റ് ഹാന്‍സ് പിടികൂടി
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലൂടെ പിക്അപ്പ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് പിക്അപ്പ് വാഹനത്തിലെ ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ മൈസൂറില്‍ നിന്നും മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് എക്സൈസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ സ്വദേശികളായ കുന്നോത്ത് യൂസഫ്,കീരിയാട് അജാസ് എന്നിവരുടെ പേരില്‍ കോട്പ ആക്ട് പ്രകാരം കേസെടുത്തു.മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു.ടി.എം, എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, അബ്ദുള്‍ അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍