മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവു വേട്ട ;ആറ് കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍
ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് കാറില്‍ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവാണ് വാഹന പരിശോധനക്കിടെ എക്സൈസ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മലപ്പുറം തിരൂര്‍ സ്വദേശികളായ സുജിഷ് (25),സനല്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു.കഞ്ചാവ് കടത്താനുപയോഗിച്ച കെ.എല്‍ 52 ജി 2526 സ്വിഫ്റ്റ് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാറിന്റെ ബംപറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗ്ളുരൂവില്‍ നിന്നും കോഴിക്കോടേക്കാണ് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടു പോകുന്നതെന്ന് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.എം.മജു പറഞ്ഞു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നില്‍ കണ്ട് കര്‍ശന പരിശോധനയാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലീം, ഇവി ഏലിയാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്, എ സി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍