ക്രിമിനല്‍ കേസില്‍ പ്രതിയായ പോലീസ് അസോസിയേഷന് നേതാവിനെ അറസ്റ്റ് ചെയ്യണം: യൂത്ത് കോണ്‍ഗ്രസ്.
സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞദിവസം അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് യുവാവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച കേസിലെ പ്രതിയും, പോലീസ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ പോലീസ് ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 80/19 എന്ന കേസിലെ പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാനോ ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുക്കുന്നതിനോ വയനാട് ജില്ലാ പോലീസ് മേധാവി ഇതുവരെ തയ്യാറാകുന്നില്ലെന്നും ഭരണത്തിന്റെ തണലില്‍ ഇത്തരം പൊലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത് കണ്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത വയനാട് ജില്ലാ പോലീസ് മേധാവി സിപിഎമ്മിനെ കയ്യിലെ പാവയായി മാറിയിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.പ്രതിയായ പോലീസുകാരന് സിപിഐഎം പാര്‍ട്ടിയുമായും നേതാക്കന്മാരുമായി അടുത്തബന്ധം ഉള്ളതുകൊണ്ടും. പോലീസ് അസോസിയേഷന് വയനാട് ജില്ലാകമ്മിറ്റി അംഗം ആയതുകൊണ്ടും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി .ഇത് ഈ നാട്ടിലെ നിയമവ്യവസ്ഥ തകര്‍ന്നതിന് തെളിവാണെന്നും ഇത്തരം പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ നിന്നും ജില്ലാ പോലീസ് മേധാവി പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത െ്രെകം നമ്പര്‍.80/19 എന്ന കേസിലെ പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യണമെന്നും ഉദ്യോഗസ്ഥതലത്തില്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എസ്പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷതവഹിച്ചു. ഷെഫീഖ് അമ്പലവയല്‍. എസ് പ്രശാന്ത്. യേശുദാസ്.സിറിള്‍ ജോസ്. സാജിത് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍