പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം ജനങ്ങളോടുള്ള വെല്ലുവിളി:കെ.മുരളീധരന്
രണ്ടു കൊലപാതക കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ജയരാജനെ വടകരയില്‍ മത്സരിപ്പിക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രചാരണ സമിതി ചെയര്മാന് കെ മുരളീധരന്.അമ്പലവയല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപന പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജയരാജനെ സംരക്ഷികുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കാസര്‍ഗോഡ് ഇരട്ട കൊലപാതകം സിബിഐ അന്വേഷിച്ചാല്‍ പല പ്രമുഖരും കുടുങ്ങും.രാഷ്ട്രീയ കൊലപാതകങ്ങള്കുള്ള മറുപടി അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ സിപിഎം നു കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മണ്ഡലം പ്രസിഡന്റ് സിറിള്‍ ജോസ് അധ്യക്ഷത വഹിച്ചു.പി വി ബാലചന്ദ്രന്, കെ.കെ അബ്രഹാം, കെ.ഇ വിനയന്, അമല്‍ ജോയ്,സംഷദ് മരക്കാര്‍, എടക്കല്‍ മോഹനന്,വി ബാലസുബ്രഹ്മണ്യന്,കെ.സാജിദ്,പി ഷഫീഖ്,സി.യു മാര്ട്ടിന്,എം.പ്രശാന്ത്, കെ.നൗഫല്‍,സുഭാഷ് പി,സ്റ്റാനി നെല്ലാറ,അരുണ്‍,സരുണ്‍,സി.ഷാഫി,രാജീവ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍